കോന്നിയില്‍ സിപിഎമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സിപിഐ

പത്തനംതിട്ട: കോന്നിയില്‍ സിപിഎമ്മിന് ഏകപക്ഷീയ നിലപാടായിരുന്നുവെന്ന് സിപിഐ. പത്തനംതിട്ട ജില്ല തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഘടക കക്ഷികളുമായി ആലോചിച്ചില്ലെന്നാണ് വിമര്‍ശനം.

അടൂര്‍ മണ്ഡലത്തില്‍ സിപിഎമ്മിലെ പ്രശ്‌നങ്ങള്‍ വോട്ട് ചോര്‍ത്തിയെന്നും എംഎല്‍എ എന്ന നിലയില്‍ ചിറ്റയം ഗോപകുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്‍ കാലങ്ങളിലേത് പോലെ ആയിരുന്നില്ലെന്നും സിപിഐ വിമര്‍ശിക്കുന്നു. ഇത് ഭൂരിപക്ഷം കുറയാന്‍ കാരണമായെന്നാണ് കണ്ടെത്തല്‍. അടൂരില്‍ ബിജെപി വോട്ട് ചോര്‍ച്ചയുടെ ഗുണം കിട്ടിയത് യുഡിഎഫിനാണെന്നും സിപിഐ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.

Top