‘തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് വേണമെങ്കിലും മത്സരിക്കാം’; പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് എതിര്‍ സ്ഥാനാര്‍ത്ഥി ആര് എന്നതില്‍ അല്ല കാര്യം വ്യക്തിത്വമാണ് പ്രധാനമെന്ന് സിപിഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍. തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് വേണമെങ്കിലും മത്സരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് പൊതുപ്രശ്നം വരുമ്പോള്‍ ജനങ്ങളുടെ കൂടെ നില്‍ക്കുകയെന്നത് പൊതുപ്രവര്‍ത്തകന്റെ കടമയാണെന്നും അതാണ് താന്‍ നിര്‍വഹിച്ചതെന്ന് സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.

ബിജെപിയക്ക് രണ്ടക്ക് സീറ്റ് ലിഭിക്കുമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തോടും പന്ന്യന്‍ രവീന്ദ്രന്‍ പ്രതികരിച്ചു. സ്വപ്നങ്ങള്‍ ആര്‍ക്കുവേണമെങ്കിലും കാണാമെന്നും കയ്യില്‍ ഉണ്ടായിരുന്ന ഒരു സീറ്റ് പോയി വട്ടപ്പൂജ്യമായില്ലേയെന്നും അദ്ദേഹം പരിഹസിച്ചു. കേരളത്തിന് ലഭിക്കേണ്ട ന്യായമായ ആവശ്യങ്ങള്‍ പോലും കേന്ദ്രം നല്‍കുന്നില്ലയെന്ന് അദ്ദേഹം വിമര്‍ശിച്ചു.കേന്ദ്രം നിഷേധാത്മകമായ സമീപനമാണ് സ്വീകരിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ കേന്ദ്രത്തിന്റെ കണ്ണിലെ കരടാണ്. പ്രതിപക്ഷ കക്ഷികള്‍ കേന്ദ്രഭരണത്തിന് താളം തുള്ളുന്നുവെന്നും കോണ്‍ഗ്രസിന് അസാധാരണ മൗനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top