സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയായി; തൃശൂരില്‍ സുനില്‍ കുമാര്‍,വയനാട്ടില്‍ ആനി രാജ

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെുപ്പിനുള്ള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി. മാവേലിക്കര സിഎ അരുണ്‍ കുമാര്‍ മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട്ടില്‍ ആനി രാജ, തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകും. സിപിഐ എക്‌സിക്യൂട്ടിവീല്‍ തീരുമാനമായി.

വൈകിട്ട് മൂന്നു മണിക്ക് കൗണ്‍സില്‍ യോഗം ചേര്‍ന്ന് പ്രഖ്യാപനമുണ്ടായേക്കും. മാവേലിക്കരയിലെ സ്ഥാനാര്‍ത്ഥി സിഎ അരുണ്‍ കുമാര്‍ സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സിലില്‍ അംഗമാണ്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം. പി. പ്രസാദിന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയത്.

Top