സിപിഐഎം-ബിജെപി സംഘര്‍ഷം; അക്രമികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

police

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ സിപിഐഎം-ബിജെപി സംഘര്‍ഷം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഐജി മനോജ് എബ്രഹാമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സംഘര്‍ഷവുമയി ബന്ധപ്പെട്ട അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനും പ്രത്യേക സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്.

വിവിധ മേഖലയിലുണ്ടായ സംഘര്‍ഷത്തിലുള്‍പ്പെട്ട അക്രമികള്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാണ് പൊലീസ് തീരുമാനം.

ഗൂഢാലോചനയില്‍ പങ്കാളികളായ നേതാക്കള്‍ക്കെതിരെയും കേസെടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സംഘര്‍ഷബാധിത മേഖലയില്‍ 450 ഓളം പൊലീസുകാരെ നിയമിച്ചു. നിരന്തര പെട്രോളിംഗിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതിനിടെ ബിജെപി ഓഫീസ് ആക്രമണസമയത്ത് കാഴ്ചക്കാരായി നിന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു.

Top