സുഗതന്റെ ആത്മഹത്യ ; എഐവൈഎഫ് ഉന്നയിച്ച വാദം പൊളിയുന്നു

sugathans suicide

പുനലൂര്‍: വര്‍ക്ക്‌ഷോപ്പ് ഉടമ സുഗതന്റെ ആത്മഹത്യയക്ക് കാരണമായ എഐവൈഎഫ് ഉന്നയിച്ച വാദം പൊളിയുന്നു. ഡേറ്റാ ബാങ്കിലുള്‍പ്പെട്ട സ്ഥലത്ത് വര്‍ക്ക് ഷോപ്പ് പണിയുന്നതിനെതിരെ എഐവൈഎഫ് കൊടി കുത്തിയെന്നായിരുന്നു സിപിഐയുടെ വാദം. എന്നാല്‍ നാമമാത്രമായ സ്ഥലം മാത്രമാണ് ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

മരണപ്പെട്ട സുഗതന്‍ പാട്ടത്തിനെടുത്ത ഇരുപത്തിയേഴ് സെന്റില്‍ ഇരുപത് സെന്റ് ഭൂമിയും ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതല്ലെന്ന് പത്തനാപുരം തഹസീല്‍ദാര്‍ വ്യക്തമാക്കിയിട്ടുണ്ട്. 2008ന് മുമ്പാണ് വയല്‍ നികത്തിയതെന്നും തഹസീല്‍ദാര്‍ പറഞ്ഞു.

Top