കട്ട കലിപ്പില്‍ തന്നെ സിപിഐ ; ഉപാധികളോടെയുള്ള രാജി അനുവദിക്കില്ലെന്ന്

തിരുവനന്തപുരം: കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ കടുത്ത നിലപാടുമായി സിപിഐ.

തോമസ് ചാണ്ടിയുടെ രാജി ഉപാധികളോടെ അംഗീകരിക്കില്ലെന്ന് സിപിഐ വ്യക്തമാക്കി.

നേരത്തെ, ഉപാധികളോടെ രാജിവെക്കാമെന്ന് മന്ത്രിസഭാ യോഗത്തില്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടി അറിയിച്ചിരുന്നു.

തോമസ് ചാണ്ടി തല്‍ക്കാലത്തേക്ക് മാറിനില്‍ക്കാമെന്ന് എന്‍സിപിയും സൂചിപ്പിച്ചിരുന്നു.

സിപിഐ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ച സാഹചര്യത്തിലാണ് തോമസ് ചാണ്ടിയുടെ മനംമാറ്റം.

തോമസ് ചാണ്ടി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണ് സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചത്.

മന്ത്രി ഇ.ചന്ദ്രേശഖരന്റെ ഓഫീസില്‍ സമാന്തര യോഗം ചേരുകയായിരുന്നു. തോമസ് ചാണ്ടിയുടെ രാജിയില്‍ പിന്നോട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഐ.

തോമസ് ചാണ്ടി ഗതാഗതമന്ത്രി സ്ഥാനം രാജി വെക്കുന്നതാണ് നല്ലതെന്ന് മുഖ്യമന്ത്രി തോമസ് ചാണ്ടിയെ അറിയിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍ നിന്ന് വിധി പകര്‍പ്പ് വരും വരെ സാവകാശം വേണമെന്ന് തോമസ് ചാണ്ടി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചിരുന്നു.

Top