പേരില്‍ ചന്ദ്രശേഖരന്‍ എന്നുണ്ടായിട്ട് കാര്യമില്ല; റവന്യൂമന്ത്രിക്കെതിരെയും സിപിഐ

chandrasekharan

കണ്ണൂര്‍ : റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെതിരെയും സിപിഐയുടെ വിമര്‍ശനം. ചന്ദ്രശേഖരന്‍ നായരെപോലുള്ള മുന്‍മന്ത്രിമാരെ കണ്ടുപടിക്കണമെന്ന് സിപിഐ പ്രതിനിധികള്‍ പരിഹസിച്ചു.

പേരില്‍ ചന്ദ്രശേഖരന്‍ എന്നുണ്ടായിട്ട് കാര്യമില്ലെന്ന് കോഴിക്കോട് നിന്നുള്ള അംഗം വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ ഒരു കാനം മാത്രം പോര, കൂടുതല്‍പേര്‍ നേതൃനിരയിലേക്ക് വരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

ധനമന്ത്രി തോമസ് ഐസക് സ്വപ്ന ലോകത്തെ ബാലഭാസ്‌ക്കരനാണെന്നും ജി.എസ്.ടി വിഷയത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ഇടത് വിരുദ്ധമാണെന്നും പ്രതിനിധികള്‍ ആരോപിച്ചു.

Top