ചന്ദ്രശേഖരനെ ആക്രമിച്ച കേസിൽ കൂറുമാറി സിപിഎം പ്രവർത്തകർ; വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുതിർന്ന നേതാവ് ഇ.ചന്ദ്രശേഖരൻ എംഎൽഎയെ ബിജെപി പ്രവർത്തകർ കൈയ്യേറ്റം ചെയ്ത കേസിൽ സിപിഎം പ്രവർത്തകർ കൂറുമാറിയ സംഭവത്തിൽ രൂക്ഷവിമർശനവുമായി സിപിഐ. എൽഡിഎഫിലെ നേതാവ് ആക്രമിക്കപ്പെട്ട കേസിൽ സത്യസന്ധമായി കോടതിയിൽ മൊഴി കൊടുക്കുന്നതിന് പകരം ബിജെപി – ആർഎസ്എസ് പ്രവർത്തകരെ രക്ഷിച്ച സിപിഎം നിലപാട് പരിഹാസ്യമാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.പ്രകാശ് ബാബു ഫേസ്ബുക്കിൽ കുറിച്ചു.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയായിരുന്നു കേസിന് ആസ്പദമായ സംഭവം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണലിന് ശേഷം നടന്ന ആഹ്ളാദ പ്രകടനത്തിനിടെയാണ് കാഞ്ഞങ്ങാട് മാവുങ്കാലിൽ വച്ച് സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎയുടെ ഇടത് കൈയ്ക്ക് പരിക്കേറ്റു. പരിക്കേറ്റ ഈ കൈയ്യുമായാണ് ചന്ദ്രശേഖരൻ ഒന്നാം പിണറായി സർക്കാരിൽ റവന്യൂ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ചന്ദ്രശേഖരനൊപ്പം ആക്രമിക്കപ്പെട്ട സിപിഎം ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ – കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ടി.കെ രവി അടക്കമുള്ള സാക്ഷികളാണ് കേസിന്റെ വിചാരണയ്ക്കിടെ മൊഴി മാറ്റിയത്.

Top