സിപിഐഎമ്മിനെ കടന്നാക്രമിച്ച് സിപിഐ; സിപിഐഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്ന്

cpi

തിരുവനന്തപുരം : സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. സിപിഐഎം ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് സിപിഐ ആരോപണം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് കുറ്റപ്പെടുത്തല്‍.

പ്രകടനപത്രികയില്‍ പറയാത്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. സിപിഐയുടെ നിലപാടുകള്‍ക്ക് പൊതുസമൂഹത്തിന്റെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഴിമതിക്കാരെ ഉള്‍ക്കൊള്ളാന്‍ എല്‍ഡിഎഫിന് കഴിയില്ലെന്ന് മാണിയെക്കുറിച്ചും വിമര്‍ശനമുണ്ട്.

Top