ഗവര്‍ണര്‍ ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുന്നു; സിപിഐ

തിരുവനന്തപുരം: ഗവർണർക്കെതിരെ സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിൽ പ്രമേയം. ഭരണഘടന മൂല്യങ്ങളേയും ഫെഡറൽ തത്ത്വങ്ങളേയും അംഗീകരിച്ച് പ്രവർത്തിക്കാൻ ഗവർണർ തയാറാകണമെന്ന് പ്രമേയത്തിൽ പറയുന്നു. ഭരണഘടനാ പദവി ദുരുപയോഗം ചെയ്യുകയാണ് ഗവർണർ ചെയ്യുന്നത്. പ്രതിപക്ഷ ഭരണമുള്ള സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നുണ്ട്. ഈ ഉപചാപങ്ങളുടെ ചട്ടുകമാവുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടില്ലെന്ന് പറയുന്നത് കേരള ജനതയെ അപമാനിക്കലാണ്. ഗവർണർ പദവി അനാവശ്യമെന്ന് ബോധ്യപ്പെടുത്തുന്ന വിധമാണ് ആരിഫ് മുഹമ്മദ് ഖാൻറെ നിലപാടെന്നും സിപിഐ ആരോപിച്ചു.

അതേസമയം കണ്ണൂർ സർവകലാശാലയിൽ വൈസ് ചാൻസലറിനെ പുനർനിയമിച്ചത് മുഖ്യമന്ത്രി അപേക്ഷിച്ചതുകൊണ്ടാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകുന്നതിനിടെയാണ് കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രൻെ പുനർനിയമനത്തിൽ ഗവർണറുടെ പുതിയ വെളിപ്പെടുത്തൽ.

Top