പശുക്കളെ തെരുവിൽ വിട്ടു ;ആറുമാസത്തെ തടവ് വിധിച്ച് ഗുജറാത്ത് ഹൈക്കോടതി

കന്നുകാലികളെ അഴിച്ചുവിടുകയും ജനങ്ങളെ ബുദ്ധിമുട്ടിക്കുകയുംചെയ്തയാൾക്ക് ആറുമാസത്തെ തടവ് വിധിച്ച് ഗുജറാത്ത് ഹൈക്കോടതി . പ്രകാശ് ജയറാം ദേശായി എന്നയാളെയാണ് പശുക്കളെ തെരുവിൽ അഴിച്ചുവിട്ടതിനും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയതിനും കോടതി ആറു മാസത്തേക്ക് ശിക്ഷിച്ചത്.

അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാൻ പോയ
അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷന്റെ കന്നുകാലി ശല്യ നിയന്ത്രണ വിഭാഗത്തിലെ (സിഎൻസിഡി) സംഘത്തെ ഭീഷണിപ്പെടുത്തിയതിന് അഡീഷണൽ സെഷൻസ് ജഡ്ജി സാരംഗ വ്യാസ് രണ്ട് വർഷ തടവ് കൂടി ഇയാൾക്ക് വിധിച്ചു.

2019 ജൂലൈയിൽ ഷാപൂർ ദർവാജയ്ക്ക് പുറത്ത് ശാന്തിപൂർ ഛപ്രയ്ക്ക് സമീപം അഞ്ച് മൃഗങ്ങളെ സിഎൻസിഡി സംഘം കണ്ടെത്തിയപ്പോൾ ഷാഹ്പൂർ നിവാസിയായജയറാം ദേശായിക്കെതിരെ കേസെടുത്തിരുന്നു. ടീമിലെ അംഗങ്ങളോട് ദേശായി മോശമായി പെരുമാറുകയും അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ കേസിലാണ് ഇപ്പോൾ വിധിയായിരിക്കുന്നത്.

ഐപിസി സെക്ഷൻ 308, 186, 506(2), ഗുജറാത്ത് പോലീസ് ആക്ട്, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരുന്നത്. രണ്ട് സാക്ഷികളും ദേശായി സമുദായത്തിൽ പെട്ടവരായതിനാൽ കേസിനെ പിന്തുണച്ചില്ലെന്ന് കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.

എന്നിരുന്നാലും, സിഎൻസിഡി ടീമിലെ അംഗങ്ങൾ അദ്ദേഹത്തിനെതിരെ മൊഴി നൽകി. ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാതെ പശുക്കളെ റോഡിൽ അഴിച്ചുവിട്ടതിനും ആളുകളുടെ ജീവൻ അപകടത്തിലാക്കിയതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

അലഞ്ഞുതിരിയുന്ന കന്നുകാലി പ്രശ്‌നം പരിഹരിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾ ഭൂരിഭാഗവും കടലാസിൽ മാത്രമായി തുടരുകയാണെന്ന് ഗുജറാത്ത് ഹൈക്കോടതി ഒക്ടോബർ 18 ന് പറഞ്ഞിരുന്നു.

ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ കാതലായ പ്രശ്നങ്ങളിലൊന്നാണ് അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള ആശങ്ക. സംസ്ഥാന സർക്കാരുകൾ ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഗുജറാത്ത് ഹൈക്കോടതിയുടെ സമീപകാല വിധി മറിച്ചാണ് കാണിക്കുന്നത്.

Top