പശുവിന്റെ പാല്‍,ചാണകം,മൂത്രം എന്നിവയെ കുറിച്ച് പഠനം നടത്താന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്‌

COWNEW

ന്യഡല്‍ഹി: പശുവിന്റെ പാലിലും ചാണകത്തിലും മൂത്രത്തിലുമടങ്ങിയിരിക്കുന്ന ഗുണകരമായ വസ്തുക്കളെക്കുറിച്ച് പഠനം നടത്താനൊരുങ്ങി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര ഏജന്‍സികള്‍ എന്നിവര്‍ക്കാണ് ഗവേഷണത്തിനായി അവസരമൊരുക്കുന്നത്. ഇതിനായുള്ള ഫണ്ടും വകുപ്പ് വാഗ്ദാനം ചെയ്യുമെന്നും മാര്‍ച്ച് 14 വരെ ഇതിനുള്ള അപേക്ഷ സ്വീകരിക്കുമെന്നും വകുപ്പ് അറിയിച്ചു.

എന്നാല്‍ ഇതു സംബന്ധിച്ച് രാജ്യത്തെ മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ക്കിടയില്‍ സംശയങ്ങളുയര്‍ന്നിട്ടുണ്ട്. ഗൗരവമായ അന്വേഷണം തന്നെയാണോ അതോ ആരുടെയെങ്കിലും താല്‍പര്യങ്ങളാണോ ഇതിനു പിന്നിലെന്ന് ഹിന്ദു ബനാറസ് യൂണിവേഴ്‌സിറ്റിയിലെ പ്രമുഖ ശാസ്ത്രഞ്ജന്‍ സുഭാഷ് ലഖോടിയ സംശയം പ്രകടിപ്പിച്ചു.

പുരാതന ആയുര്‍വേദ പുസ്തകങ്ങളിലും മറ്റും പശുവിന്റെ പാല്‍, മൂത്രം, ചാണകം തുടങ്ങിയവ വിവിധ അസുഖങ്ങള്‍ക്ക് പ്രത്യേകച്ച് കാന്‍സര്‍, പ്രമേഹം, വാതം തുടങ്ങിയവയ്ക്ക് ഗുണകരമാണെന്നും പാരമ്പര്യ വൈദ്യവും ഇതു ശരിവയ്ക്കുന്നുണ്ടെന്നും ശാസ്ത്ര സാങ്കേതിക വകുപ്പ് പറയുന്നു.

എന്നാല്‍ ഇതുവരെ ശാസ്ത്രീയമായ ഒരു ഗവേഷണവും ഇതിനേക്കുറിച്ച് നടന്നിട്ടില്ലെന്നും അതിനാലാണ് ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തുന്നതെന്നും വകുപ്പ് കൂട്ടിച്ചേര്‍ത്തു.

Top