പശുക്കള്‍ക്ക് കോട്ട് : പുതിയ പദ്ധതിയുമായി അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

ലഖ്‌നൗ: തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് കോട്ട് നിര്‍മ്മിക്കാനൊരുങ്ങി ഉത്തര്‍പ്രദേശിലെ അയോധ്യ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍. ചണം കൊണ്ടുള്ള കോട്ടുകളാണ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്നത്.

ആദ്യഘട്ടമായി 1200 പശുക്കള്‍ക്കാകും കോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കുക. ഇതിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.’തണുപ്പില്‍ നിന്ന് രക്ഷനേടാനാണ് പശുക്കള്‍ക്ക് ചണം കൊണ്ടുള്ള കോട്ടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനമായത്.

കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച് കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും പിന്നീട് പദ്ധതി വിജയകരമാണെന്ന് തോന്നിയാല്‍ ഇത് സംസ്ഥാനം മുഴുവന്‍ ആവിഷ്‌കരിക്കാനാണ് തീരുമാനമെന്ന് അയോധ്യയിലെ മേയറും ബിജെപി നേതാവുമായ ഋഷികേശ് ഉപധ്യായ പറഞ്ഞു.

Top