പശുവളര്‍ത്തല്‍ ദുഷ്ചിന്ത അകറ്റും, പാല്‍ പാപം കഴുകി കളയുമെന്ന്; ജയിലില്‍ കലിത്തൊഴുത്തുമായി ഹരിയാന

cow

ഛണ്ഡീഗഡ്: ബിജെപിയുടെ ഗോ ആരാധന ജയിലിലും വ്യാപിപ്പിക്കാന്‍ ഒരുങ്ങി ഹരിയാന സര്‍ക്കാര്‍. ജയില്‍ വളപ്പില്‍ പശുക്കളെ വളര്‍ത്തുന്നതിലൂടെ തടവുകാരുടെ മനസിലെ ദുഷ്ചിന്തകള്‍ അകറ്റാമെന്ന വിശദീകരണവുമായാണ് സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതി രൂപീകരണം.

പരീക്ഷണാടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ആറ് ജയിലുകളിലാണ് പശു തെറാപ്പി നടപ്പിലാക്കുന്നത്. 600 പശുക്കളെ വാങ്ങുന്നതിനും ജയില്‍ വളപ്പില്‍ കാലിത്തൊഴുത്തുകള്‍ നിര്‍മ്മിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ഒന്നരക്കോടി രൂപ അനുവദിച്ചു.

ഗോ സേവാ ആയോഗ് എന്ന സംഘടനയ്ക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഹിന്ദു മതത്തിന്റെ ഭാഗമാണ് പശുക്കളെന്നും, അവയെ സംരക്ഷിക്കുന്നവര്‍ക്കായി സവിശേഷ ശക്തികള്‍ നല്‍കാന്‍ കഴിവുള്ളവയാണ് പശുക്കളെന്നും ഗോ സേവാ ആയോഗ് ചെയര്‍മാന്‍ ഭാനി രാം മംഗ്‌ള പറഞ്ഞു.

മാത്രമല്ല, പശുവിന്റെ പാലിന് ജയില്‍ ശിക്ഷ അനുഭവിക്കുന്നവരുടെ പാപം കഴുകി കളയാനുള്ള ശക്തിയുണ്ടെന്നും, പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള അസുഖങ്ങള്‍ക്ക് മരുന്നാണ് ഗോമൂത്രമെന്നും മംഗ്‌ള അവകാശപ്പെട്ടു.

Top