‘ഗോമാതാ’വിന് പൂജിച്ച് അമിത് ഷാ; ചിത്രങ്ങള്‍ വൈറല്‍

അഹമ്മദാബാദ്: ജഗന്നാഥ ക്ഷേത്രത്തിലെ പശുവിനെ ആരാധിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ‘ഇന്ന് എനിക്ക് ജഗന്നാഥ ക്ഷേത്രത്തില്‍ പശുവിനെ ആരാധിക്കാന്‍ അവസരം ലഭിച്ചു’ എന്ന തലക്കെട്ടോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. പശുവിനെ ആരതി ഉഴിയുകയും തൊഴുകയും തീറ്റ കൊടുക്കുകയും പൂമാല അണിയിക്കുകയും ചെയ്യുന്ന ചിത്രങ്ങളും ഷാ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തില്‍ വെച്ചുളള ദൃശ്യങ്ങളാണ് ഷാ പുറത്തുവിട്ടത്. ഷാ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മകര സംക്രാന്തിയോട് അനുബന്ധിച്ചാണ് ഷാ പശുവിനെ ആരാധിച്ചത്. ഗോമാതാവിനെ പൂജിക്കുന്നത് വഴി മന്ത്രിക്ക് നന്മയും എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെയെന്നും ചിലര്‍ ആശംസിച്ചു.

Top