Cow salughter increased under BJP: Shankaracharya

മീററ്റ്: കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയ ശേഷം ഗോഹത്യയും ഗോമാംസ കയറ്റുമതിയും വര്‍ദ്ധിച്ചതായി ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി.

മീററ്റില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയപ്പോഴാണ് ബി.ജെ.പിക്കെതിരെ സ്വാമി സംസാരിച്ചത്. കൂടാതെ ഗോഹത്യയ്ക്ക് സമ്പൂര്‍ണ നിരോധനം കൊണ്ടു വരണമെന്നും അതിനായുള്ളനിയമം ഉടന്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ടു വരണമെന്നും സ്വരൂപാനന്ദ് ആവശ്യപ്പെട്ടു.

രാം മന്ദിര്‍ പ്രശ്നത്തത്തെ രാഷ്ട്രിയ പാര്‍ട്ടികള്‍ രാഷ്ട്രിയവത്കരിക്കണ്ടെന്നും അയോദ്ധ്യയിലെ രാമ മന്ദിരത്തിന്റെ ഉത്തരവാദിത്തം സന്യാസിമാര്‍ക്കാണെന്നും സ്വരൂപാനന്ദ് പറഞ്ഞു.

ക്ഷേത്രങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശിനം ലഭിക്കുന്നതിനായി വനിതാ സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് പൂനെ ആസ്ഥാനമായുള്ള ഭൂമാതാ ബ്രിഗേഡ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും, സ്ത്രീ ശാക്തീകരണമാണ് അവരുടെ ലക്ഷ്യമെങ്കില്‍ കുറഞ്ഞ സ്ത്രീ സാക്ഷരതാ നിരക്കിനെതിരെ പ്രചാരണം നടത്തുകയാണ് അവര്‍ ചെയ്യേണ്ടതെന്ന് സ്വരൂപാനന്ദ മറുപടി നല്‍കി.

Top