പശു സംരക്ഷണം ; ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്നു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ പശു സംരക്ഷണത്തിനായി പ്ര​ത്യേ​ക പൊ​ലീ​സ് സം​ഘ​ത്തെ രൂ​പീ​ക​രി​ക്കു​ന്നു.

മു​ഖ്യ​മ​ന്ത്രി ത്രി​വേ​ന്ദ്ര സിം​ഗ് റാ​വ​ത്താ​ണ് പ​ശു സം​ര​ക്ഷ​ണ​ത്തി​ന് പൊ​ലീ​സു​കാ​രെ നി​യോ​ഗി​ക്കാ​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്.

കു​മോ​ൺ, ഗാ​ർ​വാ​ൾ ഡി​വി​ഷ​നു​ക​ളി​ലായി നി​യോ​ഗി​ക്കു​ന്ന​ സം​ഘ​ത്തി​ൽ 11 പൊ​ലീ​സു​കാ​രെ​യാ​ണ് നി​യ​മി​ക്കു​ന്ന​ത്.

ഹ​രി​ദ്വാ​റി​ലെ ക​ത്താ​ര്‍​പൂ​ര്‍ ഗ്രാ​മം പ​ശു തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ആ​ർ​എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പ​ശു​വി​നെ കൊ​ല്ലു​ന്ന​തി​നെ​തി​രെ സ​മ​രം ചെ​യ്ത് ജീ​വ​ന്‍ വെ​ടി​ഞ്ഞ ഹി​ന്ദു​ക്ക​ളു​ടെ നാ​ടാ​ണി​തെ​ന്നും ഇ​വ​രു​ടെ സ്മ​ര​ണ​യ്ക്കാ​യി പ​ശു തീ​ർ​ഥാ​ട​ന കേ​ന്ദ്രം സ്ഥാ​പി​ക്ക​ണ​മെ​ന്നു​മാ​ണ് ആ​ര്‍​എ​സ്എ​സ് ആ​വ​ശ്യം ഉന്നയിച്ചത്.

ഡെ​റാ​ഡൂ​ണി​ല്‍ നി​ന്നും 70 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​ണ് ക​ത്ത​ര്‍​പൂ​ര്‍ ഗ്രാ​മം. ഇ​വി​ടെ പ​ശു സം​ര​ക്ഷ​ണ സ്മാ​ര​കം നി​ല​വി​ലു​ണ്ട്.

1918-ല്‍ ​ന​ട​ന്ന സ​മ​ര​ത്തി​ന്‍റെ ഓ​ര്‍​മ്മ​യി​ല്‍ വ​ര്‍​ഷം​തോ​റും ഇ​വി​ടെ പ​രി​പാ​ടി​ക​ള്‍ ന​ട​ന്നു വ​രു​ന്നു. സ​മ​ര​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രെ സ്വാ​ത​ന്ത്ര്യ സ​മ​ര പോ​രാ​ളി​ക​ളാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​ര്‍​എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Top