പശുവിനെ തടവുന്നതിലൂടെ ശ്വസന പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് ത്രിവേന്ദ്ര സിങ് റാവത്ത്

ഡെഹ്റാഡൂണ്‍: പശുവിനെ തടവിയാല്‍ ശ്വസന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന വാദവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി. ഓക്സിജന്‍ ശ്വസിക്കുകയും നിശ്വസിക്കുകയും ചെയ്യുന്ന ഏകമൃഗം പശുവാണെന്നും പശുവിനെ തടവുന്നതിലൂടെ ശ്വസന സംബന്ധിയായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നും ത്രിവേന്ദ്ര സിങ് റാവത്ത് പറയുന്നത്.

പശുവിന്‍ പാലിന്റെയും ഗോമൂത്രത്തിന്റെയും ഔഷധഗുണത്തെ കുറിച്ചും റാവത്ത് വാചാലനാകുന്നുണ്ട്. കൂടാതെ പശുവിന്റെ സമീപത്ത് താമസിക്കുന്നത് ക്ഷയരോഗം മാറാന്‍ സഹായിക്കുമെന്നും റാവത്ത് പറഞ്ഞു.

സിസേറിയന്‍ ഒഴിവാക്കാന്‍ ഗര്‍ഭിണികള്‍ ഗരുഡ് ഗംഗാനദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന സംസ്ഥാന ബി ജെ പി അധ്യക്ഷനും നൈനിറ്റാള്‍ എംപിയുമായ അജയ് ഭട്ടിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് റാവത്തിന്റെ വാക്കുകള്‍.

Top