‘കൗ കിസ്സിങ് ചാലഞ്ച്‌ ‘ അപകടകരമായ ശല്യം എന്ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

വിയന്ന: ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ ചാലഞ്ചുകളുടെ കാലമാണ്. നേരത്തെ ‘കീകി’ ലഞ്ചും ‘നില്ല് നില്ല്’ ചാലഞ്ചുമാണ് തരംഗമായിരുന്നതെങ്കില്‍ ഇപ്പോള്‍ ‘കൗ കിസ്സിങ് ചാലഞ്ച്‌’ ആണ് തരംഗമായിരിക്കുന്നത്. പക്ഷേ ഇത് ഓസ്‌ട്രേലിയയില്‍ ആണെന്നു മാത്രം

എന്നാല്‍ ഓസ്ട്രിയന്‍ അധികൃതര്‍ ‘കൗ കിസ്സിങ് ചാലഞ്ച്‌’ ല്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ഉപയോക്താക്കളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഓസ്ട്രിയന്‍ സര്‍ക്കാര്‍ ‘അപകടകരമായ ശല്യം’ എന്നാണ് കൗ കിസ്സിങ് ചാലഞ്ചിനെ വിശേഷിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് സ്വിസ് ആപ്പായ കാസില്‍ ‘കൗ കിസ്സിങ് ചാലഞ്ച്‌’ ഉപയോക്താക്കള്‍ക്കായി പരിചയപ്പെടുത്തിയത്. പശുവിനെ ചുംബിക്കാനുള്ള ചാലഞ്ച് സ്വിസ്‌ പൗരന്മാര്‍ക്കും ജര്‍മന്‍ ഭാഷ സംസാരിക്കുന്നവര്‍ക്കുമായി മാത്രമുള്ളതാണ്‌. നാവ് കൊണ്ടോ അല്ലാതെയോ പശുവിന്റെ ചുണ്ടില്‍ ചുംബിക്കുക എന്നതാണ് ചാലഞ്ച്.

ഈ ഓണ്‍ലൈന്‍ ചാലഞ്ച് കാരുണ്യപ്രവൃത്തിക്കായുള്ള ധനസമാഹരണത്തിന്‌ വേണ്ടിയുള്ളതാണെന്നാണ്‌ സംഘാടകര്‍ പറയുന്നത്. എന്നാല്‍ മേച്ചില്‍ സ്ഥലങ്ങളും പുല്‍മേടുകളും പശുപരിപാലന കേന്ദ്രങ്ങളല്ലെന്നും വെറുതെ മേഞ്ഞുനടക്കുന്ന പശുക്കളേയോ പശുക്കിടാങ്ങളേയോ ചുംബിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും ഓസ്ട്രിയന്‍ കൃഷിമന്ത്രി എലിസബത്ത് കോസ്റ്റിങ്കര്‍ പറഞ്ഞു.

Top