‘പശു മാതാവാണ്,കശാപ്പ് ചെയ്യുന്നവരെ കൊലപ്പെടുത്തും’ ; ഗ്യാന്‍ ദേവ് അഹൂജ

ജയ്പുര്‍: പശുവിനെ കടത്തുന്നവര്‍ക്കും കശാപ്പ് ചെയ്യുന്നവര്‍ക്കും വധ ഭീഷണിയുമായി രാജസ്ഥാന്‍ ബിജെപി എംഎല്‍എ.

രാംഗര്‍ എംഎല്‍എയായ ഗ്യാന്‍ ദേവ് അഹൂജയാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ പശു കടത്താരോപിച്ച് ഒരു യുവാവ് ജനക്കൂട്ടത്തിന്റെ ആക്രമത്തിനിരയായിരുന്നു.

അക്രമത്തില്‍ സാക്കിര്‍ ഖാന്‍ എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു.

ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് പശുവിനെ കടത്തുന്നവര്‍ കൊല്ലപ്പെടുമെന്ന്
അഹൂജ പ്രസ്താവന നടത്തിയത്.

പശു മാതാവാണ്, മാതാവിനെ കൊലപ്പെടുത്തുന്നവരെ കൊലപ്പെടുത്തുമെന്നാണ് ഗ്യാന്‍ ദേവ് മാധ്യമങ്ങളോട് പറഞ്ഞത്.

ഡല്‍ഹി ജെ.എന്‍.യുവില്‍ 300 കോണ്ടവും 200 മദ്യകുപ്പികളും ദിനംപ്രതി കണ്ടെടുക്കുന്നുവെന്ന് കഴിഞ്ഞ വര്‍ഷം അഹൂജ നടത്തിയ പ്രസ്താവനയും ഏറെ വിവാദമായിരുന്നു.

Top