പശുക്കള്‍ ഹിന്ദുക്കള്‍; ചാവുമ്പോള്‍ അവയെ ദഹിപ്പിക്കണമെന്ന പ്രസ്താവനയുമായി നേതാവ്

ലക്നൗ: പശുക്കള്‍ ചത്താല്‍ മുസ്ലീം ആചാരപ്രകാരം കുഴിച്ചിടരുതെന്ന പ്രസ്താവനയുമായി ബിജെപി നേതാവ്. പശുക്കള്‍ ഹിന്ദുക്കളാണെന്നും അതിനാല്‍ ചത്തുകഴിയുമ്പോള്‍ അവയെ ദഹിപ്പിക്കണം എന്നുമാണ് ബരാബങ്ക മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്സന്റെ ഭര്‍ത്താവായ രഞ്ജിത് ശ്രീവാസ്തവയുടെ ആവശ്യം.

പശുക്കള്‍ ഹിന്ദുക്കളാണ്. അവ ചത്താല്‍ കുഴിച്ചിടുന്നത് മുസ്ലീം ആചാര രീതിയിലാണ് , എന്നാല്‍ അത് പാടില്ല. അവയെ ദഹിപ്പിക്കുകയാണ് വേണ്ടത്. വൈദ്യുത ശ്മശാനം വേണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അറിയിക്കുമെന്നും രഞ്ജിത് ശ്രീവാസ്തവ പറഞ്ഞു.

‘പശുക്കള്‍ക്ക് ബരാബങ്കയില്‍ വൈദ്യുത ശ്മശാനം ലഭിക്കാനായി എന്റെ കഴിവിന്റെ പരമാവധി ഞാന്‍ ശ്രമിക്കും. ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ യോഗിജിയോട് അഭ്യര്‍ത്ഥിക്കുകയാണെന്നും ശ്രീവാസ്തവ പറഞ്ഞു.

Top