പശുവിനെ ചൊല്ലി തര്‍ക്കം; യുവാവിനെ മരത്തില്‍ കെട്ടിയിട്ട് കൈ വലതുകൈ വെട്ടിമാറ്റി

cowcow

ഭോപ്പാല്‍: കാണാതായ പശുക്കളെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പേരില്‍ യുവാവിനെ മരത്തില്‍ കെട്ടിയിട്ട് വലതു കൈ വെട്ടിമാറ്റി. ഇടതുകൈക്കും മാരകമായി വെട്ടേറ്റിട്ടുണ്ട്. പ്രേം നാരായണ്‍ സാഹു എന്ന മുപ്പത്തിയഞ്ചുകാരനാണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഭോപ്പാലില്‍ 80 കിലോമീറ്റര്‍ അകലെ റയ്‌സണ്‍ ഗ്രാമത്തിലാണ് സംഭവം.

സട്ടു യാദവ് എന്നയാളുടെ ഫാമിലേക്കാണ് സാഹു തന്റെ പശുവിനെ തേടിയെത്തിയത്. പിന്നീട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. സട്ടു കൈയില്‍ വാള്‍ കരുതിയിരുന്നു. ഒടുവില്‍ സട്ടുവിന്റെ കുടുംബാംഗങ്ങള്‍ ഇയാളെ മരത്തില്‍ കെട്ടിയിട്ട് വാള്‍ കൊണ്ട് വലതുകൈ വെട്ടിമാറ്റുകയായിരുന്നു. സാഹു അലറിക്കരഞ്ഞെങ്കിലും ഒരാള്‍ പോലും രക്ഷയ്‌ക്കെത്തിയില്ല.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്തെത്തുകയും സാഹുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അറസ്റ്റിലായ രണ്ട് പേര്‍ക്ക് പുറമേ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി.

Top