ഡല്‍ഹിയില്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് കൊവിഷീല്‍ഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷം. സര്‍ക്കാരിന്റെ വിവിധ വാക്‌സിനേഷന്‍ സെന്ററുകള്‍ നാളെ അടച്ചിടും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആണ് ഡല്‍ഹിയെ വാക്‌സിന്‍ ക്ഷാമത്തെപ്പറ്റി വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ ഇനി 19,000 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനുകള്‍ മാത്രമാണ് അവശേഷിക്കുന്നത്.

‘ഡല്‍ഹിയില്‍ വീണ്ടും വാക്‌സിന്‍ തീര്‍ന്നു. കേന്ദ്രം തരുന്നത് ഒന്നോ രണ്ടോ ദിവസത്തെ മാത്രം വാക്‌സിനാണ്. പിന്നീട് ദിവസങ്ങളോളം വാക്‌സിന്‍ സെന്ററുകള്‍ അടച്ചിടേണ്ടിവരുന്നു. ഇത്ര ദിവസമായിട്ടും നമ്മുടെ രാജ്യത്തെ വാക്‌സിനേഷന്‍ പദ്ധതി എന്തുകൊണ്ടാണ് ഇങ്ങനെ തുടരുന്നത്.’ മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.

Top