നേപ്പാളിലും കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം

നേപ്പാൾ : നേപ്പാളിൽ കൊവിഷീല്‍ഡ് വാക്‌സിന് അംഗീകാരം നല്‍കി. ഇനി മുതൽ ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിന്‍ നേപ്പാളിലും ലഭ്യമാക്കും. കൊവിഷീല്‍ഡ് ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നത് സെറം ഇന്‍സ്റ്റിസ്റ്റ്യൂട്ടാണ്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയാണ് ആസ്ട്രസെനക കൊവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്.ഇന്ത്യയില്‍ നിന്ന് 20 ലക്ഷം കൊവിഡ് വാക്‌സിന്‍ നേപ്പാളിന് കൈമാറുമെന്നും വിവരം.

വാക്‌സിന്‍ കൈമാറ്റം സംബന്ധിച്ച കരാറുകള്‍ അന്തിമ ഘട്ടത്തിലാണ്. അതേസമയം ഇന്ത്യ- നേപ്പാള്‍ വിദേശകാര്യ മന്ത്രി തല ചര്‍ച്ച ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. തല്‍സമയം തന്നെയാണ് വാക്‌സിന് നേപ്പാള്‍ ഡ്രഗ് കണ്‍ട്രോള്‍ ബോര്‍ഡ് അടിയന്തര അംഗീകാരം നല്‍കിയതും. നേപ്പാള്‍ ഇന്ത്യയെ വാക്‌സിന്‍ ഉത്പാദനത്തില്‍ അഭിനന്ദിച്ചതായും വാക്‌സിനുകള്‍ നേപ്പാളിലേക്ക് വേഗം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുവെന്നും വിദേശകാര്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.

Top