ഡെല്‍റ്റയ്‌ക്കെതിരെ കോവിഷീല്‍ഡ് വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടു

ന്യൂഡല്‍ഹി: കൊവിഡ് വകഭേദമായ ഡെൽറ്റയ്ക്കെതിരെ കോവിഷീല്‍ഡ് വാക്സിന്‍റെ  ഫലപ്രാപ്തി സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടു. വിവിധ ശാസ്ത്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഗവേഷകരുടെ ഒരു മൾട്ടി-ഇന്സ്ടിട്യൂഷണൽ ടീം, ട്രാൻസ്‌ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ (THSTI) നേതൃത്വത്തിൽ, SARS-CoV-2 അണുബാധ കുതിച്ചുയർന്ന 2021 ഏപ്രിൽ മുതൽ മെയ് വരെയുള്ള കാലയളവിലെ കോവിഷീൽഡ്‌ വാക്‌സിന്റെ ഫലപ്രാപ്തിയാണ് വിലയിരുത്തിയത്.

“ദ ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ്” ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, പൂർണ്ണമായും പ്രതിരോധ കുത്തിവയ്‌പ്പെടുത്ത വ്യക്തികളിൽ SARS-CoV-2-നെതിരെ കോവിഷീൽഡ്‌ വാക്സിന്റെ ഫലപ്രാപ്തി 63% ആണെന്ന് കണ്ടെത്തി. മിതവും തീവ്രമായതുമായ രോഗത്തിനെതിരായ പൂർണ്ണമായ വാക്സിനേഷന്റെ ഫലപ്രാപ്തി 81% ആണ്. ഡെൽറ്റ വകഭേദത്തിനും വൈൽഡ്-ടൈപ്പ് SARS-CoV-2 നും എതിരെ വാക്സിൻ ഫലപ്രദമാണെന്നും ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

Top