കോവിഷീല്‍ഡ് വ്യാജ വാക്‌സിന്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ലണ്ടന്‍: കോവിഷീല്‍ഡ് വാക്‌സിന്റെ വ്യാജന്മാരുടെ സാന്നിധ്യം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ് ഇന്ത്യയിലും ആഫ്രിക്കയിലെ ഉഗാണ്ടയിലും വ്യാജ വാക്‌സിനുകളുടെ വ്യാപനം കണ്ടെത്തിയത്.

ഇന്ത്യയിലെ കോവിഷീല്‍ഡ് നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടും റിപ്പോര്‍ട്ട് സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയും മറ്റു ഔദ്യോഗിക സംവിധാനങ്ങള്‍ വഴിയും വിതരണം ചെയ്യുന്നതിന് പുറമെ സ്വകാര്യ ആശുപത്രികളിലും വാക്‌സിന്‍ വിതരണം നടക്കുന്നുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിതരണം ചെയ്യുന്ന വാക്‌സിനുകളില്‍ മുന്‍നിരയിലാണ് കോവിഷീല്‍ഡ്.

 

Top