ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനം; കെജ്‌രിവാള്‍

Arvind Kejriwal

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡിന്റെ മൂന്നാം ഘട്ട വ്യാപനമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ചൊവ്വാഴ്ച ഡല്‍ഹിയില്‍ 6,725 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ആകെ കോവിഡ് ബാധിതരുടെ എണ്ണം നാല് ലക്ഷം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

33 സ്വകാര്യ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിന്റെ 80 ശതമാനം കിടക്കകളും മാറ്റിവെയ്ക്കണമെന്ന നഗര ഭരണകൂടത്തിന്റെ ഉത്തരവിനെതിരായ ഡല്‍ഹി ഹൈക്കോടതിയുടെ സ്റ്റേ മാറ്റാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും കെജ്രിവാള്‍ ഉറപ്പ് നല്‍കി. നിലവില്‍ ഡല്‍ഹിയില്‍ കോവിഡ് കിടക്കകളുടെയും ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ സംവിധാനങ്ങളുടെയും ദൗര്‍ലഭ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top