രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം; മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കൊവിഡ് രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

അതേസമയം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. 24 മണിക്കൂറിനിടെ 81466 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 469 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. കൊവിഡ് സാഹചര്യം വിലയിരുത്താനായി കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി 11 സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു.

 

Top