ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. പത്തനംതിട്ട അടൂര്‍ ആനന്ദപ്പള്ളി പാങ്ങോട്ട് പുത്തന്‍വീട്ടില്‍ സാം സാമുവേല്‍(51) ആണ് മരിച്ചത്.

ഇയാള്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 327 ആയി.

Top