കർണാടക കോൺഗ്രസ് എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു

ബംഗളുരു : കർണാടക കോൺഗ്രസ് എംഎൽഎ നാരായണ റാവു കോവിഡ് ബാധിച്ച് മരിച്ചു. ബിദാർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും കോൺഗ്രസ് നേതാവുമാണ് നാരായണ റാവു. 65 വയസ്സായിരുന്നു.

ഈ മാസം ഒന്നിനാണ് ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തീരെ മോശമായിരുന്നു. ഒരാഴ്ചക്കിടെ കർണാടകത്തിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മൂന്നാമത്തെ ജന പ്രതിനിധിയാണ് ഇദ്ദേഹം.

Top