സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം ജില്ലയില്‍ രണ്ട് പേര്‍ക്കും കൊല്ലം,പാലക്കാട് മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒരാള്‍ക്ക് വീതുവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കോട്ടയത്ത് രണ്ടുപേർക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ ഓരോരുത്തർക്കും രോഗം ഭേദമായി. നിലവിൽ ആകെ ചികിൽസയിലുള്ളത് 165 പേരാണ്.

1,34370 പേരാണ് സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,33,750പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ്. 6067 സാംപിൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ 5276 ഫലങ്ങൾ നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ഇന്ന് മാത്രം 148 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണെന്ന് കൊച്ചിയിലെ 69കാരന്റെ മരണത്തെ കുറിച്ചു പരാമര്‍ശിക്കവേ അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ,സമൂഹ വ്യാപനം നടന്നോ എന്നറിയാന്‍ റാപ്പിസ്റ്റ് ടെസ്റ്റ് നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എന്‍ട്രന്‍സ് പരീക്ഷ മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.

Top