കൊവിഡ് പ്രതിരോധം; ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ എയര്‍വെയ്‌സ്‌

qatar airways

ദോഹ: കൊവിഡ് രണ്ടാം തരംഗത്തിനെതിരെ പോരാടുന്ന ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി ഖത്തര്‍ എയര്‍വെയ്‌സും. ഇന്ത്യയിലേക്ക് ആഗോള വിതവരണക്കാരില്‍ നിന്നുള്ള മരുന്നുകളും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളും സൗജന്യമായി എത്തിക്കാന്‍ തയ്യാറാണെന്ന് ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു.

ഖത്തര്‍ എയര്‍വെയ്‌സ്  വാണിജ്യ സര്‍വീസ് നടത്തുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് 300 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും മറ്റ് അവശ്യ സാധനങ്ങളും എത്തിക്കാനാണ് ഖത്തര്‍ എയര്‍വെയ്സ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ഇതിനായി മൂന്ന് ചരക്കു വിമാനങ്ങള്‍ ഉപയോഗിക്കും. സഹായം ഏറ്റവും ആവശ്യമായിട്ടുള്ള ഇന്ത്യയിലെ നഗരങ്ങളിലേക്ക് നേരിട്ട് സര്‍വീസ് നടത്തുമെന്നും ഖത്തര്‍ എയര്‍വെയ്സ് അറിയിച്ചു. പിപിഇ ഉപകരണങ്ങള്‍, ഓക്സിജന്‍ കാനിസ്റ്ററുകള്‍, മറ്റ് അവശ്യ മെഡിക്കല്‍ വസ്തുക്കള്‍ തുടങ്ങിയവയാണ് ഖത്തര്‍ എയര്‍വെയ്സ് ഇന്ത്യയില്‍ എത്തിക്കുക. വിവിധ വ്യക്തികളും കമ്പനികളും സംഭാവന ചെയ്തവയും നിലവിലുള്ള കാര്‍ഗോ ഓര്‍ഡറുകളും ഇവയില്‍ ഉള്‍പ്പെടും.

Top