താന്‍ നിരീക്ഷണത്തില്‍ പോയിട്ടില്ല, മാധ്യമങ്ങള്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നു: ബിജിമോള്‍

പീരുമേട്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി താന്‍ നിരീക്ഷണത്തില്‍ പോയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി പീരുമേട് എംഎല്‍എ ഇ.എസ്. ബിജിമോള്‍.

താന്‍ നിരീക്ഷണത്തില് പോകേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും എംഎല്‍എ ഫെയ്‌സ്ബുക്ക് ലൈവില്‍ അറിയിച്ചു.

മാധ്യമങ്ങള്‍ ആശയകുഴപ്പം സൃഷ്ടിക്കുന്നുവെന്നും നിലവിലെ സാഹചര്യത്തില്‍ ഞാന്‍ രോഗികള്‍ ആയിട്ട് നേരിട്ട് ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നും നിലവില്‍ നീരിക്ഷണത്തിലോ ക്വാറന്റൈനിലോ
അല്ല എന്നും ബിജിമോള്‍ അറിയിച്ചു. ആളുകളെ പരിഭ്രാന്തിയില്‍ ആക്കുന്ന തരത്തിലുള്ള വാര്‍ത്തകള്‍ പടര്‍ത്തരുതെന്നും ബിജിമോള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, നേരത്തേ എംഎല്‍എ നിരീക്ഷണത്തില്‍ ആണെന്ന് വ്യാപകമായി വാര്‍ത്തകള്‍ വന്നിരുന്നു. എംഎല്‍എ സ്വയം ക്വാറന്റൈനില്‍ പോയതായി ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കിയിരുന്നു.

Top