കോവിഡ് വാക്‌സിന്‍ പരീക്ഷണം അടുത്ത ഒരു മാസം വളരെ നിര്‍ണായകം

കോവിഡിനെതിരെ വാക്സിന്‍ വികസിപ്പിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് ലോകരാജ്യങ്ങള്‍. ഇപ്പോഴിതാ വാക്‌സിന്‍ വികസനം ക്രിയാത്മക ദിശയിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ പരീക്ഷണം അടുത്ത ഒരു മാസം വളരെ നിര്‍ണായകമാണെന്നാണ് ഭാരത് ബയോടെക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. കൃഷ്ണ മോഹന്‍ എല്ല പറഞ്ഞത്.

കോവിഡ് -19 വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി വിസ്‌കോണ്‍സിന്‍ സര്‍വകലാശാല, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് , ഫിലാഡല്‍ഫിയയിലെ തോമസ് ജെഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി എന്നിവയുമായി കമ്പനി സഹകരിക്കുന്നുണ്ട്.

വാക്‌സിന്‍ വികസനം ക്രിയാത്മക ദിശയിലേക്കാണ് നീങ്ങുന്നതെന്ന് ഐഎഎന്‍എസുമായി സംസാരിച്ചെന്നും അടുത്ത ഒരു മാസം വളരെ നിര്‍ണായകമാണ്. ഞാന്‍ ഒരു ശാസ്ത്രജ്ഞനാണ്, ശാസ്ത്രത്തില്‍ ഞാന്‍ വിശ്വസിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്നും മോഹന്‍ വ്യക്തമാക്കി.

വാക്‌സിന്‍ ഉല്‍പാദനത്തെക്കുറിച്ചുള്ള ഭാരത് ബയോടെക്കിന്റെ പദ്ധതികളെക്കുറിച്ച് ചോദിച്ച സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, വര്‍ഷാവസാനത്തോടെ 60 ദശലക്ഷം ഡോസ് കോവിഡ് -19 വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണെന്ന് എല്ല പറഞ്ഞു. വാക്‌സിന്‍ വികസിപ്പിക്കുന്നതിന് കമ്പനി കഠിനമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിന്‍ വികസനവുമായി ബന്ധപ്പെട്ട ഗവേഷണ പുരോഗതിയെക്കുറിച്ച് അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചെങ്കിലും ശാസ്ത്രത്തില്‍ കാര്യങ്ങള്‍ മാറാമെന്നും അദ്ദേഹം സൂചിപ്പിച്ചു. കാര്യങ്ങള്‍ ക്രിയാത്മകമായി നീങ്ങുന്നില്ലെങ്കില്‍ ഞാന്‍ നിങ്ങളോട് സംസാരിക്കുകയില്ല. ഞങ്ങള്‍ നിര്‍ണായക ഘട്ടത്തിലാണ്, ഡോസുകളുടെ എണ്ണത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും മോഹന്‍ കൂട്ടിച്ചേര്‍ത്തു.

മനുഷ്യ പരീക്ഷണങ്ങള്‍ കുറഞ്ഞത് 6 മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഐസിഎംആര്‍ പറയുന്നു. വാക്‌സിന്‍ സംബന്ധിച്ച് ഞങ്ങള്‍ വളരെയധികം പരിശ്രമിക്കുന്നുണ്ടെന്നും ഇത് ജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും വാക്‌സിന്‍ വികസനം ആഗോള മാധ്യമങ്ങള്‍ വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മോഹന്‍ പറഞ്ഞു.

Top