കൊവിഡ് വാക്സിൻ യജ്ഞത്തിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂർ

സിംഗപ്പൂർ: കൊവിഡ് വാക്സിൻ വിതരണത്തിൽ ചരിത്രം സൃഷ്ടിക്കാനൊരുങ്ങി സിംഗപ്പൂർ. 12-18 വയസുള്ളവര്‍ക്ക് ചൊവ്വാഴ്ച മുതൽ വാക്സിൻ നൽകാനാണ് രാജ്യം തീരുമാനിച്ചിരിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ചു പോകുന്നതിനിടെയാണ് സിംഗപ്പൂർ സർക്കാരിന്‍റെ സുപ്രധാന നീക്കം. വീണ്ടുമൊരു രോഗവ്യാപനമുണ്ടാകുന്നത് തടയുന്നതിനായാണ് കൗമാരക്കാര്‍ക്ക് വാക്‌സിനേഷൻ ആരംഭിക്കുന്നത്.

പ്രായപൂർത്തിയായവരുടെ വാക്സിനേഷൻ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ കൗമാരക്കാർക്ക് വാക്സിൻ നൽകുന്ന ആദ്യത്തെ രാജ്യമാണ് സിംഗപ്പൂരെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

ജനസംഖ്യയുടെ ഭൂരിഭാഗം പേരെയും വാക്‌സിനേറ്റ് ചെയ്താല്‍ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്നാണ് സിംഗപ്പൂർ പ്രധാനമന്ത്രി ലീ സീന്‍ ലൂങ് പറയുന്നത്. വാക്‌സിന്‍ സ്വീകരിക്കാനാവുന്ന മുഴുവനാളുകള്‍ക്കും സിംഗപ്പൂര്‍ ദേശീയ ദിനമായ ആഗസ്റ്റ് ഒമ്പതിനകം ആദ്യ ഡോസ് വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Top