യുഎസ് സ്റ്റേറ്റ് സെക്രട്ടറിയോട് നന്ദി പ്രകടിപ്പിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി

വാഷിങ്ടൺ : ഇന്ത്യയിൽ അതിതീവ്ര കൊവിഡ് വ്യാപനമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തിൽ അമേരിക്ക ഇന്ത്യയ്ക്ക് നൽകിയ പിന്തുണയ്ക്ക് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണോട് നന്ദി പ്രകടിപ്പിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പകർച്ചവ്യാധി നേരിടുന്നതിൽ ഇരു രാജ്യങ്ങളും ഒന്നിച്ചുനിന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

5 ദിവസത്തെ യുഎസ് സന്ദർശനത്തിനായി എത്തിയതായിരുന്നു വിദേശകാര്യ മന്ത്രി. ചർച്ച ചെയ്യാൻ ധാരാളം പ്രശ്നങ്ങളുണ്ട്. യുഎസ്-ഇന്ത്യ ബന്ധം കൂടുതൽ ശക്തമായിരിക്കുന്നു. അത് തുടരുമെന്ന ആത്മവിശ്വാസവുമുണ്ട്. ശക്തമായ പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും യുഎസ് ഭരണകൂടത്തോട് നന്ദി അറിയിക്കുന്നു’- എസ് ജയശങ്കര്‍ പറഞ്ഞു.

അതേസമയം ഇരു രാജ്യങ്ങളും വെല്ലുവിളികൾ ഒരുമിച്ച് നേരിടുമെന്ന് ബ്ലിങ്കൻ പറഞ്ഞു. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്‌ഡ് ഓസ്റ്റിനെയും ജയശങ്കർ സന്ദർശിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം കൂടുതൽ വികസിപ്പിക്കുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു

Top