രാജ്യത്ത് 14,199 പേർക്ക് കൂടി കൊവിഡ്; കൂടുതൽ കേസുകൾ മാഹാരാഷ്ട്രയിൽ

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,199 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 83 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 1,56,385 ആയി. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മാഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7000 ഓളം കൊവിഡ് കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തത്.

കേരള, മഹാരാഷ്ട്ര, പഞ്ചാബ്, ചത്തീസ്ഗർ, മധ്യപ്രദേശ് എന്നിവയാണ് കൊവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങൾ. അതേസമയം, കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഭാഗം മാർച്ചിൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. 50 വയസിന് മുകളിലുള്ള 27 കോടി പേർക്കാണ് ഈ ഘട്ടത്തിൽ വാക്‌സിൻ ലഭ്യമാകുക. ഇതിനോടകം 1.11 കോടി പേർക്ക് വാക്‌സിൻ ലഭിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ പറയുന്നു.

Top