തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം അതിവേഗത്തില്‍; ചെന്നൈയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത് 1956 പേര്‍ക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനത്തോത് അതിവേഗം വര്‍ധിക്കുന്നത് ആശങ്ക. ഇന്ന് മാത്രം 3645 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 74622 ആയി.

കൂടുതല്‍ ആശങ്കയുള്ളത് ചെന്നൈയിലാണ്. ചെന്നൈ മഹാനഗരത്തില്‍ മാത്രം ഇന്ന് 1956 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് രോഗികളില്‍ അരലക്ഷത്തോളം പേര്‍ ചെന്നൈയിലാണുള്ളത്. ഇതുവരെ ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ചത് 49690 പേര്‍ക്കാണ്. 24 മണിക്കൂറിനിടെ മാത്രം 46 പേര്‍ ചെന്നൈയില്‍ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 957 ആയി.

കേരളത്തില്‍ നിന്നും എത്തിയ പത്ത് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ എത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. കേരളത്തില്‍ നിന്നും വന്ന 106 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.

Top