കൊവിഡ്‌ ; ദക്ഷിണ കൊറിയയിൽ 565 പേർ രോഗ ബാധിതർ

സിയോൾ: ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷം.ദക്ഷിണ കൊറിയയിൽ 24 മണിക്കൂറിൽ 565 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 147,422 ആയി. ഒരാൾ കൂടി കൊവിഡ്‌ ബാധിച്ച്‌ മരിച്ചതോടെ ആകെ മരണസംഖ്യ 1,982 ആയി.

രാജ്യത്ത്‌ മരണ നിരക്ക്‌ 1.34 ആണ്‌. 813 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 138,037 ആയി. രാജ്യത്ത്‌ 10.14 ദശലക്ഷം പരിശോധനകൾ നടത്തിയിട്ടുണ്ട്‌. 11,387,256 പേർ രാജ്യത്ത്‌ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്‌.

Top