കൊവിഡ് ; ദക്ഷിണ കൊറിയയിൽ 482 പേർക്ക് കൂടി രോഗബാധ

സിയോൾ: കഴിഞ്ഞ 24 മണിക്കൂറിനിടെ ദക്ഷിണ കൊറിയയിൽ 482 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 150,720 ആയി ഉയർന്നു.

കഴിഞ്ഞ ആഴ്‌ചയിലെ ശരാശരി കൊവിഡ് രോഗികളുടെ എണ്ണം 471 ആയിരുന്നു. പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 193 പേർ സിയോൾ നിവാസികളും 141 പേർ ജിയോങ്‌ജി പ്രവിശ്യയിൽ ഉള്ളവരുമാണ്. ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,997 ആയി.

1.32 ശതമാനമാണ് മരണനിരക്ക്. 569 പേർ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 142,385 ആയി.

Top