നിയന്ത്രണം ലംഘിക്കുന്ന വിദേശികളെ നാട് കടത്തും; കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ല

കുവൈത്ത് സിറ്റി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അനാവശ്യമായി പുറത്തിറങ്ങി നടക്കരുതെന്നതടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്ത വിദേശികളെ നാടുകടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ്. രോഗ പ്രതിരോധത്തിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുമായി ജനങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രാലയത്തിന്റെ നിര്‍ദേശം ജനങ്ങള്‍ അവഗണിക്കുന്നത് കാരണമായി രാജ്യത്തിന്റെ ആരോഗ്യ രംഗം തകരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുവൈത്തില്‍ ഇന്ന് ഏഴ് ആളുകള്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 130 ആയി . ഇവരില്‍ നാല് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ചികിത്സയിലായിരുന്ന പന്ത്രണ്ട് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടു. നിലവില്‍ കുവൈറ്റില്‍ 118 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്.

Top