കൊവിഡ് പ്രതിരോധം ; ഇന്ത്യയ്ക്ക് ന്യൂയോർക്കിന്റെ സഹായം

ന്യൂയോർക്ക് : ഇന്ത്യയിലെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് സഹായ വാഗ്‌ദാനവുമായി ന്യൂയോർക്ക് മേയർ ബിൽ ഡി ബ്ലാസിയോ. കൊവിഡ് ടെസ്റ്റ് കിറ്റുകൾ, വെൻ്റിലേറ്ററുകൾ, പൾസ് ഓക്‌സിമീറ്ററുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങള്‍ എന്നിവ ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചതായി ന്യൂയോർക്ക് മേയർ പറഞ്ഞു.

ഒരു വർഷം മുമ്പ് ന്യൂയോർക്ക് നഗരം മഹാമാരിയുടെ പിടിയിലായിരുന്നു. ഇപ്പോൾ ഇന്ത്യയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനുള്ള ഞങ്ങളുടെ അവസരമാണ്. അതിനാൽ സുപ്രധാന മെഡിക്കൽ ഉപകരണങ്ങൾ ഇന്ത്യയിലേക്ക് അയക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മേയർ ബിൽ ഡി ബ്ലാസിയോ പറഞ്ഞു. ഒരുമിച്ച് നിന്നാൽ ജീവൻ രക്ഷിക്കാനാകുമെന്നും പകർച്ചവ്യാധിയെ തകർക്കാൻ കഴിയുമെന്നും അദ്ദേഹം വിശദീകരിച്ചു.

Top