കൊവിഡ് പ്രതിരോധം; ഓക്സിജന്‍ ഓണ്‍ വീല്‍സ് പദ്ധതിക്ക് തുടക്കമിട്ട് മഹീന്ദ്ര

ന്ത്യയിലെ കൊവിഡ് പ്രതിരോധത്തിന് സഹായവുമായി മഹീന്ദ്ര ഓട്ടോമൊബൈല്‍സ്.രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ നിര്‍ണായക വൈദ്യസഹായം എത്തിക്കുക എന്നതാണ് മഹീന്ദ്രയുടെ ലക്ഷ്യം.  ഇന്ത്യയ്ക്ക് സഹായഹസ്തം നീട്ടി രംഗത്ത് വന്നിരിക്കുന്നത് മഹീന്ദ്ര ഓട്ടോമൊബൈല്‍സ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയാണ്.

‘ഓക്‌സിജന്‍ ഓണ്‍ വീല്‍സ്’ എന്ന പുതിയ സംരംഭത്തിനാണ് ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കൊവിഡ്-19 യുടെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് രാജ്യത്ത് വന്‍തോതില്‍ ഓക്‌സിജന്‍ കുറവുണ്ടായി.ഉത്പാദന പ്ലാന്റുകളില്‍ നിന്ന് മെഡിക്കല്‍ സ്ഥാപനങ്ങള്‍, വീടുകള്‍, ജീവന്‍ രക്ഷിക്കാന്‍ ആവശ്യമായ എവിടെയും ഓക്‌സിജന്‍ വേഗത്തില്‍ കയറ്റി അയയ്ക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഓക്‌സിജന്‍ നിര്‍മ്മാതാക്കളെ ആശുപത്രികള്‍, വീടുകള്‍, മെഡിക്കല്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിന് ഓക്‌സിജന്‍ ഓണ്‍ വീലുകള്‍ പ്രാദേശിക ഇടങ്ങളിലും ട്രക്കുകള്‍ ഉപയോഗിക്കും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആനന്ദ് മഹീന്ദ്ര ഈ സംരംഭത്തിന്റെ വിശദാംശങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.

Top