പ്രോട്ടോക്കോൾ ലംഘിച്ച് വിവാഹം ; മുസ്ലീം പുരോഹിതന് തടവ് ശിക്ഷ

ജക്കാർത്ത : കൊറോണ വൈറസ് വ്യാപനം ലോകത്ത് അതിതീവ്രമായി തുടരുകയാണ്. ഇതിനിടെയാണ് കൊറോണ പ്രോട്ടോക്കോൾ മറികടന്ന് വിവാഹ സൽക്കാരം നടത്തിയ മുസ്ലീം പുരോഹിതന് ഇന്തോനേഷ്യൻ കോടതി തടവ് ശിക്ഷ വിധിച്ചത് .

ആയിരക്കണക്കിന് ആളുകളെ വിളിച്ചു കൂട്ടി രോഗ വ്യാപനം വർധിപ്പിക്കാൻ ഇടയാക്കിയ പുരോഹിതൻ റിസിഖ് ഷിഹാബിനാണ് എട്ട് മാസം തടവും ,1,400 ഡോളർ പിഴ ശിക്ഷയും വിധിച്ചത്.

കൊറോണയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരുടെ മാർഗ്ഗനിർദേശങ്ങൾ ലംഘിച്ചാണ് റിസിഖ് മകളുടെ വിവാഹം നടത്തിയത് . വെസ്റ്റ് ജാവയിലെ ഇസ്ലാമിക് ബോർഡിംഗ് സ്കൂളിൽ നടന്ന പരിപാടിക്ക് ജസ്റ്റിസ് സൂപ്പർമാൻ ന്യൊമ്പ പ്രത്യേകം പിഴയും ചുമത്തി.

2 പരിപാടികളിലുമായി ആയിരത്തോളം അനുയായികളെ പങ്കെടുക്കാൻ പ്രേരിപ്പിച്ചതിന് റിസിഖ് ഷിഹാബിനു 2 വർഷം തടവ് ശിക്ഷ വിധിക്കണമെന്നാണ് പ്രോസിക്യൂട്ടർമാർ ആവശ്യപ്പെട്ടത് .
വിധിക്കു മുന്നോടിയായി കിഴക്കൻ ജക്കാർത്തയിലെ കോടതിമുറിയിൽ മൂവായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നുവെങ്കിലും റിസിഖ് ഷിഹാബിന്റെ അനുയായികളുടെ വലിയ പ്രതിഷേധങ്ങളൊന്നും ഉണ്ടായിരുന്നില്ല.

Top