നടന്‍ പ്രഭാസ് ക്വാറന്റെനില്‍; ആരാധകരോട് സുരക്ഷിതരായിരിക്കാന്‍ നിര്‍ദ്ദേശം

ഹൈദരാബാദ്: ഇതിനകം 182ഓളം രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ച് കഴിഞ്ഞ കൊറോണ വൈറസ് 13000ത്തോളം പേരുടെ ജീവനാണ് കവര്‍ന്നത്. എല്ലാ ലോകരാജ്യങ്ങളും കനത്ത ജാഗ്രതയാണ് പുലര്‍ത്തികൊണ്ടിരിക്കുന്നത്. നമ്മുടെ ഇന്ത്യയിലും കൊറോണ വൈറസ് പിടിമുറുക്കിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കൊറോണ വ്യാപനം തടയുക എന്ന മുന്‍ കരുതലോടെ പ്രശസ്തരും സാധാരണക്കാരും എല്ലാം സ്വയം ക്വാറന്റെന്‍ ചെയ്യപ്പെടുകയാണ്.

ഇപ്പോഴിതാ വിദേശത്തുനിന്ന് തിരിച്ചെത്തിയ നടന്‍ പ്രഭാസ് സ്വയം ക്വാറന്റെന് വിധേയനായിരിക്കുകയാണ്. ഇക്കാര്യം പ്രഭാസ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരും കൃത്യമായ മുന്‍കരുതലുകള്‍ എടുക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും താരം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

കെ.കെ രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായി ജോര്‍ജിയയിലായിരുന്നു താരം. കഴിഞ്ഞ ദിവസമാണ് ഷൂട്ടിംഗ് സംഘം ഹൈദരാബാദില്‍ തിരിച്ചെത്തിയത്. തുടര്‍ന്നാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ താരം തീരുമാനിച്ചത്.

ചിത്രത്തിലെ നായിക പൂജ ഹെഡ്ഗെ നേരത്തെ രാജ്യത്ത് എത്തിയിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ താന്‍ സ്വയം ക്വാറന്റൈനില്‍ പോവുകയാണെന്ന് വ്യക്തമാക്കി പൂജ ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പും പങ്കുവച്ചിരുന്നു

Top