കോവിഡ്19; ആ​ദ്യ​മാ​യി പ്ലാ​സ്മ ചി​കി​ത്സ​ക്ക് വി​ധേ​യ​നാ​യ ഡോ​ക്ട​ര്‍ മ​രി​ച്ചു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കോവിഡ് ബാധിച്ച് പ്ലാസ്മ ചികിത്സയ്ക്ക് വിധേയനായ ആദ്യ വ്യക്തിയായ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഒരായി സ്വദേശിയായ 58 വയസുകാരനായ ഡോക്ടര്‍ ആണ് മരിച്ചത്.

ലക്‌നോവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ സര്‍വ്വകലാശാല ആശുപത്രിയിലായിരുന്നു സംഭവം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയായിരുന്നു. ശനിയാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ 14 ദിവസമായി ഇദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

ഉയര്‍ന്ന രക്തസമ്മര്‍ദവും പ്രമേഹവും ഉള്ള രോഗിയായിരുന്നു അദ്ദേഹം. പ്ലാസ്മ ചികിത്സയ്ക്കു ശേഷം ശ്വാസകോശത്തിന്റെ അവസ്ഥമെച്ചപ്പെട്ടിരുന്നു. എന്നാല്‍ മൂത്രനാളിയില്‍ അണുബാധ ഉണ്ടായതാണ് രോഗം വഷളാക്കിയത്. ശനിയാഴ്ച വൈകുന്നേരം അഞ്ചോടെ ഇദ്ദേഹം മരിക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യയുടെ രണ്ട് പരിശോധനഫലങ്ങളും നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ഇവര്‍ ആശുപത്രിവിട്ടിരുന്നു.

Top