കൊവിഡ് രോഗിയുടെ മകളോട് ആശുപത്രി ജീവനക്കാരൻ്റെ ലൈംഗികാതിക്രമം

കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന അമ്മയെ പരിചരിക്കുന്ന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി .സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് 18കാരിയായ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയത്. ആന്ധ്രാ പ്രദേശിലാണ് സംഭവം. ആശുപത്രിയിലെ കമ്പൗണ്ടറാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണം.

സംഭവം നടന്നത് ഒരു മാസം മുൻപാണ്‌ .എന്നാൽ പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചതോടെയാണ് വിഷയം പുറത്തായത്. അമ്മ ആശുപത്രി വിട്ടതോടെ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സെഹോര്‍ ജില്ലയിൽ നിന്നുള്ള ഒരു യുവതിയ്ക്കും മകള്‍ക്കുമാണ് അശോക ഗാര്‍ഡൻ മേഖലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ദുരനുഭവമുണ്ടായത്. അമ്മ ചികിത്സയിൽ കഴിയവേ ആശുപത്രിയുടെ വെയിറ്റിങ് ലോഞ്ചിൽ വിശ്രമിക്കുകയായിരുന്നു കുട്ടിയുടെ പതിവ്. ഏപ്രിൽ 28ന് രാത്രി ഒരു മണിയോടു കൂടി ഇവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ ആശുപത്രിയിലെ കമ്പൗണ്ടര്‍ പീഡിപ്പിക്കുകയായിരുന്നു.

Top