കൊവിഡ് വ്യാപനം ; ഒമാന്‍ വിമാനത്താവളങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു

മസ്‌കറ്റ്:  കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒമാനിലെ വിമാനത്താവളത്തില്‍ പുതിയ നിബന്ധനകള്‍ നിലവില്‍ വന്നു. ഈ വര്‍ഷം ഏപ്രില്‍ 5 നോ അതിനുമുമ്പോ വിസ നല്‍കിയിട്ടുള്ള ഒമാനികള്‍ക്കും താമസക്കാര്‍ക്കും മാത്രമായി സുല്‍ത്താനേറ്റിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒമാനിലെ വിമാനത്താവളങ്ങളില്‍ നടപ്പിലാക്കും.

ഒമാനില്‍ പ്രവേശിക്കുന്നതിനുള്ള അഭ്യര്‍ഥനയ്ക്ക് മുമ്പുള്ള 14 ദിവസങ്ങളില്‍ രാജ്യങ്ങളിലൊന്നിലൂടെ യാത്ര ചെയ്ത യാത്രക്കാര്‍ക്ക് പ്രവേശനമില്ല. മാത്രമല്ല, ഈജിപ്ത്, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്കും ഒമാനിലേക്ക് പ്രവേശിക്കാന്‍ അനുവാദമില്ല. ഈ വിലക്ക് മെയ് 7 രാവിലെ 9 മുതല്‍ ആരംഭിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിലക്കുണ്ടാകും. ഒമാനി പൗരന്മാര്‍, നയതന്ത്രജ്ഞര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അവരുടെ കുടുംബങ്ങള്‍ എന്നിവരെ വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Top