കൊവിഡ് ഭീതി ; പ്രാവുകളെയും പൂച്ചകളെയും കൊല്ലാൻ ഉത്തര കൊറിയ

പ്യോങ്‍യാങ്: കൊവിഡ്-19 വൈറസ് ലോകത്താകമാനം അതിതീവ്രമായി പടരുകയാണ്‌. ഈ സാഹചര്യത്തിൽ സംശയം തോന്നുന്ന പൂച്ചകളെയും പ്രാവുകളെയും കൊന്നൊടുക്കാൻ നിർദേശം നൽകി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. കൊവിഡ് വ്യാപനം രൂക്ഷമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് കൊല്ലാനുള്ള നടപടി എടുത്തിരിക്കുന്നത് . ഇതുസംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ചൈനയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് പറന്നെത്തുന്ന പക്ഷികളിൽ നിന്ന് കൊറോണ വൈറസ് വ്യാപനം രാജ്യത്ത് ശക്തമാകാൻ സാധ്യതയുണ്ടെന്ന ഭയത്തെ തുടർന്നാണ് ഉത്തരകൊറിയൻ ഏകാധിപതിയുടെ തീരുമാനം. അതിർത്തി പ്രദേശത്തെ പട്ടണങ്ങളും നഗരങ്ങളും കടന്ന് എത്തുന്ന പൂച്ചകളെയും കൊല്ലും. പക്ഷികളെ വെടിവെച്ച് കൊല്ലാനാണ് തീരുമാനം

Top