കോവിഡ് ചികിത്സക്കായി സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച ഫാര്‍മസിസ്റ്റ് മരിച്ചു

ചെന്നൈ: കോവിഡ് ചികിത്സക്കായി സ്വയം വികസിപ്പിച്ച മരുന്ന് കഴിച്ച കമ്പനി ഫാര്‍മസിസ്റ്റ് മരിച്ചു. തമിഴ്‌നാട്ടിലെ ഔഷധ കമ്പനിയില്‍ ഫാര്‍ മസിസ്റ്റും പ്രൊഡക്ഷന്‍ മാനേജറുമായി ജോലി നോക്കുന്ന കെ. ശിവനേശനാണ് മരിച്ചത്.

കമ്പനി ഉടമായായ രാജ് കുമാറും ശിവനേശനും ചേര്‍ന്നാണ് കോവിഡിനായുള്ള മരുന്ന് വികസിപ്പിച്ചത്. ഇരുവരും സ്വന്തം ശരീരത്തില്‍ പരീക്ഷിക്കുകയും ചെയ്തു.
മരുന്ന് കഴിച്ചതിന് ശേഷം ഇരുവരും തളര്‍ന്നുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ശിവനേശന്റെ ജീവന്‍ രക്ഷിക്കാനായില്ല. പരീക്ഷണ മരുന്ന് ശിവനേശന്‍ കൂടുതല്‍ കഴിച്ചിരുന്നതായും രാജ്കുമാര്‍ രണ്ടു തുള്ളി മരുന്ന് മാത്രമാണ് കഴിച്ചതെന്നും പറയുന്നു. രാജ്കുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Top